ഇഞ്ചുറി ടൈമിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി

- Advertisement -

ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ തോൽവിയേറ്റുവാങ്ങി റയൽ മാഡ്രിഡ്. അലവേസ് ആണ് റയൽ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. തോൽവിയോടെ റയൽ മാഡ്രിഡിന്റെ നില കൂടുതൽ പരുങ്ങലിലായി. കഴിഞ്ഞ 400ൽ അധികം മിനുട്ടിൽ ഒരു ഗോൾ പോലും നേടാൻ റയൽ മാഡ്രിഡിനായില്ല എന്നതും പരിശീലകൻ ലോപെടെഗിക്ക് തലവേദനയാകും.

മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ അലവേസ് കോർണർ പ്രധിരോധിക്കുന്നതിൽ റയൽ മാഡ്രിഡ് പിഴവ് വരുത്തിയപ്പോൾ മനു ഗാർസിയ ഗോളകുകയായിരുന്നു. 90 മിനുറ്റിനിടെ അലവേസ് ഗോൾ കീപ്പറെ പരീക്ഷിക്കാൻ പോലും റയൽ മാഡ്രിഡിനായില്ല.

തോൽവിയോടെ ലാ ലിഗ കിരീട പോരാട്ടത്തിൽ ബാഴ്‌സലോണക്ക് നേരിയ മുൻ‌തൂക്കം ലഭിച്ചു. അതെ സമയം ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്താനും അലവേസിനായി. 8 മത്സരങ്ങളിൽ നിന്ന് റയൽ മാഡ്രിഡിനും അലവേസിനും 14 പോയിന്റാണ്.

Advertisement