ഹുയെസ്ക ഒരു സീസൺ കൊണ്ട് ലാലിഗയിൽ തിരികെയെത്തി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിലും ആരൊക്കെ അടുത്ത തവണത്തെ ലാലിഗയിലേക്ക് പ്രൊമോഷൻ നേടും എന്ന് തീരുമാനമാവുകയാണ്. ഇന്നലെ നുമാൻസിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചതോടെ സെഗുണ്ട ഡിവിഷനിലെ രണ്ടാം സ്ഥാനക്കാരായ ഹുയെസ്ക ലാലിഗയിലേക്ക് പ്രൊമോഷൻ ഉറപ്പിച്ചു. കഴിഞ്ഞ സീസണിലായിരുന്നു ഹുയെസ്ക ലാലിഗയിൽ നിന്ന് പുറത്തായത്.

ഒരു സീസൺ കൊണ്ട് തന്നെ ലീഗിലേക്ക് മടങ്ങി വരാൻ ആയി എന്നത് ക്ലബിന് വലിയ ആത്മവിശ്വാസം നൽകും. 41 മത്സരങ്ങളിൽ നിന്ന് 67 പോയന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുകയാണ് ഹുയെസ്ക. ഇനി ആകെ ഒരു റൗണ്ട് മത്സരം മാത്രമെ സെഗുണ്ട ഡിവിഷനിൽ ബാക്കിയുള്ളൂ. 69 പോയന്റുമായി ഒന്നാമത് നിൽക്കുന്ന കാദിസ് നേരത്തെ പ്രൊമോഷൻ ഉറപ്പിച്ചിരുന്നു. ഇനി പ്ലേ ഓഫിലൂടെ ആണ് മൂന്നാമത്തെ പ്രൊമോഷൻ ആർക്കെന്ന് തീരുമാനിക്കുക. അവസാന റൗണ്ട് കൂടെ കഴിഞ്ഞാലെ പ്ലേ ഓഫിൽ ആരൊക്കെ കളിക്കും എന്ന് ഉറപ്പാവുകയുള്ളൂ.