ലെവന്റെക്കെതിരെ റയൽ മാഡ്രിഡ് നിരയിൽ ഹസാർഡ് തിരിച്ചെത്തും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞ് റയൽ മാഡ്രിഡിന്റെ ലെവന്റെക്കെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ഏദൻ ഹസാർഡ് റയൽ മാഡ്രിഡ് ടീമിൽ തിരിച്ചെത്തും. കഴിഞ്ഞ ദിവസം ഹസാർഡ് ടീമിനൊപ്പം പരിശീലന നടത്തിയതോടെയാണ് ഹസാർഡ് ടീമിൽ തിരിച്ചെത്തുമെന്ന് ഉറപ്പായത്. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തിയ ഹസാർഡിന് പരിക്ക് മൂലം ഇതുവരെ റയൽ മാഡ്രിഡിന് വേണ്ടി അരങ്ങേറ്റം നടത്താനായിരുന്നില്ല.

ലാ ലീഗയിൽ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 5 പോയിന്റ് മാത്രമായുള്ള റയൽ മാഡ്രിഡിന് ഹസാർഡിന്റെ തിരിച്ച് വരവ് പുതിയ ഉണർവ് നൽകും. ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡ് സെൽറ്റ വീഗയെ പരാജയപെടുത്തിയെങ്കിലും തുടർന്ന് നടന്ന രണ്ട് മത്സരങ്ങളിലും റയല് മാഡ്രിഡ് സമനിലയിൽ കുടുങ്ങിയിരുന്നു. ഹസാർഡിനൊപ്പം കഴിഞ്ഞ ദിവസം പരിക്കേറ്റ ഹാമെസ് റോഡ്രിഗസും ടീമിനൊപ്പം പരിശീലനം ആരംഭിച്ചത് മോശം ഫോമിൽ തുടരുന്ന സിദാന്റെ ടീമിന്റെ ഗുണം ചെയ്യും.