ഹസാർഡും വരാനെയും ഇല്ല, ഇന്ന് റയൽ അത്ലറ്റിക് ബിൽബാവോയ്ക്ക് എതിരെ

- Advertisement -

ഇന്ന് നടക്കുന്ന ലാലിഗ മത്സരത്തിനായുള്ള സ്ക്വാഡ് റയൽ മാഡ്രിഡ് പ്രഖ്യാപിച്ചു. ഇന്ന് അത്ലറ്റിക്ക് ബിൽബാവോയെ ആണ് റയൽ മാഡ്രിഡ് നേരിടുന്നത്. ഇന്ന് വിജയിച്ചാൽ ബാഴ്സലോണയേക്കാൾ ഏഴു പോയന്റിന്റെ ലീഡാകും റയൽ മാഡ്രിഡിന്. ബാഴ്സലോണ വിയ്യാറയലിനെ നേരിടും മുമ്പ് അവർക്ക് മേൽ കൂടുതൽ സമ്മർദ്ദം സൃഷ്ടിക്കാൻ ഇതുകൊണ്ട് കഴിയും. ഇപ്പോൾ ബാഴ്സലോണക്ക് 70 പോയന്റും റയലിന് 74 പോയന്റുമാണ് ഉള്ളത്.

ഇനി ആകെ അഞ്ച് മത്സരങ്ങൾ മാത്രമെ ലീഗിൽ ബാക്കിയുള്ളൂ. ഇന്ന് ബിൽബാവോയ്ക്ക് എതിരെ ഇറങ്ങുന്ന ടീമിൽ ഹസാർഡും വരാനെയും ഉണ്ടാകില്ല. ഹസാർഡ് കഴിഞ്ഞ മത്സരത്തിലും പരിക്ക് കാരണം ഉണ്ടായിരുന്നില്ല. വരാനെയ്ക്ക് കഴുത്തിനേറ്റ പരിക്കാണ് പ്രശ്നമായത്. റാമോസിനൊപ്പം ആര് സെന്റർ ബാക്കായി ഇറങ്ങും എന്നതാകും ശ്രദ്ധേയം. ഇന്ന് വൈകിട്ട് 5.30നാണ് മത്സരം.

Advertisement