ഹസാർഡിന്റെ തിരിച്ചുവരവ് എന്നുണ്ടാവും?, സൂചന നൽകി സിദാൻ

- Advertisement -

പരിക്കേറ്റ റയൽ മാഡ്രിഡ് സൂപ്പർ താരം ഏദൻ ഹസാർഡ് 3 ആഴ്ചയോളം പുറത്തിരിക്കുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിദാൻ. റയൽ മാഡ്രിഡിൽ എത്തിയത് മുതൽ പരിക്ക് മൂലം വലയുന്ന ഏദൻ ഹസാർഡ് ഈ സീസണിൽ രണ്ട് തവണ മസിലിനേറ്റ പരിക്ക് മൂലവും കൂടാതെ കൊറോണ വൈറസ് ബാധ മൂലവും ടീമിൽ നിന്ന് പുറത്തുപോയിരുന്നു. താരത്തിന് വീണ്ടും പരിക്കേറ്റതോടെ റയൽ മാഡ്രിഡിന്റെ അറ്റ്ലാന്റക്കെതിരായ മത്സരത്തിൽ താരം ഉണ്ടാവുമെന്ന കാര്യത്തിൽ സംശയത്തിലാണ്.

ഹസാർഡ് വളരെ മികച്ച താരമാണെന്നും 2-3 ആഴ്ചകൾക്കുള്ളിൽ തന്നെ പരിക്ക് പൂർണമായും മാറി ടീമിൽ തിരിച്ചെത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സിദാൻ പറഞ്ഞു. ഹസാർഡിനെ സംബന്ധിച്ചിടത്തോളം എല്ലാം നിർഭാഗ്യം ആണെന്നും ഒരു കളിക്കാരനെ സംബന്ധിച്ചിടത്തോളം പരിക്കേറ്റ് പുറത്തിരിക്കുകയെന്നത് എളുപ്പമല്ലെന്നും ഹസാർഡ് പൂർണമായും പരിക്ക് മാറി തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണെന്നും സിദാൻ പറഞ്ഞു.

Advertisement