ഇന്നലെ ട്രാൻസ്ഫർ മാർക്കറ്റിൽ ഒന്നും ഇറങ്ങാതെ വെറുതെ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഗ്രീസ്മെനെ ബാഴ്സലോണ വാങ്ങുന്നതും നോക്കി നിന്ന് റിയൽ സോസിഡാഡ് വൻ ലാഭം തന്നെ ഈ ട്രാൻസ്ഫറിൽ നിന്ന് ഉണ്ടാക്കി. 120 മില്യൺ നൽകി ബാഴ്സലോണ ഗ്രീസ്മനെ വാങ്ങിയപ്പോൾ അതിൽ 20 ശതമാനം, അതായത് 24 മില്യൺ ലഭിച്ചത് റിയൽ സോസിഡാഡിനായിരുന്നു.
ഗ്രീസ്മെന്റെ മുൻ ക്ലബായിരുന്ന സോസിഡാഡ് താരത്തെ അത്ലറ്റിക്കോ മാഡ്രിഡിന് കൈമാറുമ്പോൾ വെച്ച കരാറിൽ താരത്തെ ഇനി വിൽക്കുമ്പോൾ ലഭിക്കുന്ന പൈസയുടെ 20 ശതമാനം കൂടെ സോസിഡാഡിന് നൽകണം എന്ന വ്യവസ്ഥ വെച്ചിരുന്നു. 2014ൽ ആയിരുന്നു റയൽ സോസിഡാഡ് ഗ്രീസ്മനെ അത്ലറ്റിക്കോ മാഡ്രിഡിനു വിറ്റത്.