ഇറ്റലിയിൽ നിന്ന് ഡിഫൻഡറെ സ്വന്തമാക്കി ലിയോൺ

- Advertisement -

ഇറ്റാലിയൻ ക്ലബ്ബ് സാബ്രറോഡിയയുടെ ഡിഫൻഡർ യോക്കിം ആഡേഴ്സൺ ഇനി ഫ്രഞ്ച് ക്ലബ്ബ് ലിയോണിൽ. 30 മില്യൺ പൗണ്ടിനാണ് ഡാനിഷ് താരമായ ആഡേഴ്സൺ ലിയോണിൽ എത്തുന്നത്. 23 വയസുകാരനായ ആഡേഴ്സൺ സെൻട്രൽ ഡിഫൻഡർ ആണ്.

2017 ൽ സാബ്രറോഡിയയിൽ എത്തിയത് മുതൽ താരം നടത്തിയ മികച്ച പ്രകടനമാണ് താരത്തിനെ ലിയോണിൽ എത്തിച്ചത്‌. ആഴ്സണൽ, ടോട്ടൻഹാം ടീമുകളും തരത്തിനായി ശ്രമം നടത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഡെന്മാർക് സീനിയർ ദേശീയ ടീമിൽ ഇതുവരെ കളിച്ചിട്ടില്ലെങ്കിലും താരം അവരുടെ അണ്ടർ 16,17,19,20,21 ദേശീയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. മികച്ച ബോൾ പ്ലെയിങ് സെന്റർ ഹാഫായാണ് താരം അറിയപ്പെടുന്നത്. ലോങ് ബോളുകൾ നൽകാനുള്ള മിടുക്കും താരത്തെ സീരി എ യിൽ ഏറെ പ്രശസ്തനാകിയിരുന്നു.

Advertisement