വിജയിക്കാൻ ഇന്ത്യക്ക് ഇനി ആറു വിക്കറ്റ് കൂടെ

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ വിജയത്തോട് അടുക്കുന്നു. ഇന്ന് തങ്ങളുടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശ് തകർന്നടിയുന്നതാണ് രാവിലത്തെ സെഷനിൽ കണ്ടത്. മത്സരം ലഞ്ചിന് പിരിയുമ്പോൾ ബംഗ്ലാദേശ് നാലു വിക്കറ്റ് നഷ്ടത്തി 60 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ലീഡിന് 283 റൺസിന് പിറകിലാണ് ഇപ്പോഴും ബംഗ്ലാദേശ് ഉള്ളത്.

പേസർമാരാണ് ഇന്ന് ബംഗ്ലാദേശിനെ വരിഞ്ഞു കെട്ടിയത്. മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇശാന്ത് ശർമ്മയും ഉമേഷ് യാഥവും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ശദ്മാൻ(6), കെയ്സ്(6), മൊമിനുൽ (7), മിഥുൻ (18), എന്നിവരുടെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. ഒമ്പതു റൺസുമായി റഹീമും, 6 റൺസുമായി മഹ്മുദുള്ളയുമാണ് ക്രീസിൽ ഉള്ളത്.

നേരത്തെ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 493 റൺസ് എന്ന നിലയിൽ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 343 റൺസിന്റെ ലീഡ് ഇന്ത്യക്ക് ഉണ്ടായിരുന്നു.

Previous articleഹൂനസ് യുഗം അവസാനിച്ചു, ബയേൺ മ്യൂണിക്കിന് പുതിയ പ്രസിഡന്റ്
Next article“താൻ കളിക്കുന്ന പൊസിഷൻ ബാഴ്സലോണയിലെ പ്രകടനത്തെ ബാധിക്കുന്നു”