കഴിഞ്ഞ സീസാനിൽ തനിക്ക് ബാഴ്സലോണ നൽകിയ വലിയ ഓഫർ താൻ നിരസിച്ചത് എന്തിനാണെന്ന് വ്യക്തമാക്കി അത്ലറ്റിക്കോ മാഡ്രിഡ് താരം ഗ്രീസ്മെൻ. തനിക്ക് ബാഴ്സലോണയിൽ പോകണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് എന്ന ക്ലബിന്റെ എല്ലാ വളർച്ചയുടെ പ്ലാനുകളുടെയും ഭാഗമാണ് താൻ. താൻ അവിടെ പ്രധാനപ്പെട്ട താരമാണ്. അത്ല്റ്റിക്കോ മാഡ്രിഡ് ക്ലബ് വിട്ടിരുന്നു എങ്കിൽ ക്ലബിന് അത് വലിയ തലവേദനയാവുകയും ചെയ്യുമായിരുന്നു. ഇതൊക്കെ ഓർത്താണ് ബാഴ്സലോണ നീക്കം താൻ ഉപേക്ഷിച്ചത്.
ബാഴ്സലോണക്ക് താൻ വേണമായിരുന്നു. അവർ നിരന്തരം എന്നെ വിളിച്ചു. പക്ഷെ അത്ലറ്റിക്കോ മാഡ്രിഡ് ആ സമയം തന്നെ തന്റെ വീട് മാഡ്രിഡ് തന്നെയാണ് മനസ്സിലാക്കി തന്നു. തന്റെ ടീമംഗങ്ങളും താൻ ക്ലബ് വിടരുതെന്ന് നിരന്തരം പറഞ്ഞു. അവർ തന്റെ വേതനം വർധിപ്പിച്ചു. അവർ താൻ ഇവിടെ നിൽക്കാനുള്ള എല്ലാം ചെയ്തു തന്നു എന്നും ഗ്രീസ്മെൻ പറഞ്ഞു.
ബാഴ്സലോണയിൽ മെസ്സി ഉണ്ട് എന്നതും തന്നെ ആ നീക്കത്തിൽ നിന്ന് പിന്തിരിപ്പിച്ചിരിക്കാം എന്നും ഗ്രീസ്മെൻ പറഞ്ഞു. മെസ്സി ഉള്ളടുത്ത് മെസ്സിയേക്കാൾ പ്രധാനപ്പെട്ട താരമാകാൻ കഴിയില്ലല്ലോ.