ന്യൂസിലാൻഡിനെതിരെ അവിശ്വസനീയ തോൽവിയേറ്റു വാങ്ങി പാകിസ്ഥാൻ

- Advertisement -

അബുദാബിയിൽ നടന്ന ന്യൂസീലാൻഡ് – പാകിസ്ഥാൻ പോരാട്ടത്തിൽ അവിശ്വസനീയ വിജയം സ്വന്തമാക്കി ന്യൂസീലാൻഡ്. നാല് റൺസിനായിരുന്നു ന്യൂസീലാൻഡിന്റെ ജയം.  ഒരു വേള മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടിയ വിജയത്തോടെ അടുത്ത പാകിസ്ഥാൻ 171 റൺസിന്‌ ഓൾ ഔട്ട് ആവുകയായിരുന്നു. അസ്ഹർ അലിയുടെ ഒറ്റയാൾ പോരാട്ടത്തിനും പാകിസ്താനെ രക്ഷിക്കാനായില്ല. പാക് നിരയിൽ ഏറ്റവും അവസാനം പുറത്തായതും അസ്ഹർ അലിയായിരുന്നു.

നാലാം വിക്കറ്റിൽ അസ്ഹർ അലിയും ആസാദ് ഷഫീഖും ചേർന്ന് മികച്ച കൂട്ട്കെട്ട് പടുത്തുയർത്തിയെങ്കിലും തുടർന്ന് വന്ന ആർക്കും പാകിസ്താനെ വിജയത്തിലെത്തിക്കാനായില്ല. അസ്ഹർ അലി 65 റൺസും ആസാദ് ഷഫീഖ് 45 റൺസും എടുത്തു പുറത്തായി. പാകിസ്ഥാൻ നിരയിൽ അവസാനം ഇറങ്ങിയ നാല് പേർക്കും ഒരു റൺസും പോലും എടുക്കാനായില്ല.  രണ്ടാം ഇന്നിങ്സിൽ 176 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ അഞ്ചു വിക്കറ്റ് വീഴ്ത്തിയ അജാസ് പട്ടേലിന്റെ ബൗളിംഗിന് മുൻപിൽ തകരുകയായിരുന്നു.  അജാസിന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയായിരുന്നു ഇത്.

നേരത്തെ രണ്ടാം ഇന്നിങ്സിൽ  ന്യൂസീലാൻഡ് 249 റൺസിന്‌ ഓൾ ഔട്ട് ആയിരുന്നു.

Advertisement