ഗ്രീസ്മെൻ വന്നതോടെ ജേഴ്സി നഷ്ടപെട്ട് കൗട്ടീനോ!!

- Advertisement -

ലിവർപൂൾ വിട്ട് ബാഴ്സലോണയിൽ പോയത് മുതൽ കഷ്ടതകൾ അനുഭവിക്കുന്ന കൗട്ടീനോയ്ക്ക് പുതിയ ഒരു പ്രശ്നം കൂടെ. ഇന്നലെ ഗ്രീസ്മെനെ സൈൻ ചെയ്ത ബാഴ്സലോണ അദ്ദേഹത്തിന് ഏഴാം നമ്പർ ജേഴ്സി ആണ് നൽകിയിരിക്കുന്നത്. ഇതുവരെ കൗട്ടീനോ ആയിരുന്നു ബാഴ്സലോണയിൽ ഏഴാം നമ്പർ. ലാലിഗയിൽ ഉൾപ്പെടെ ബാഴ്സക്കായി അത്ര മികച്ച പ്രകടനം കാഴ്ചവെക്കാത്ത കൗട്ടീനോയിൽ നിന്ന് ഏഴാം നമ്പർ ജേഴ്സി ഒരു ദയയുമില്ലാതെ ബാഴ്സലോണ തിരികെ വാങ്ങുകയായിരുന്നു.

ഇതോടെ ഒരു ജേഴ്സി നമ്പർ ഇല്ലാത്ത അവസ്ഥയിലാണ് കൗട്ടീനോ ഉള്ളത്. ഗ്രീസ്മെൻ ഫ്രാൻസിനായും അത്ലറ്റിക്കോ മാഡ്രിഡിനായും ഒക്കെ അണിഞ്ഞിരുന്നത് ഏഴാം നമ്പർ ആയിരുന്നു. അതുകൊണ്ട് വേറൊരു ജേഴ്സിയിലും കളിക്കില്ല എന്ന് ഗ്രീസ്മൻ ബാഴ്സലോണയോട് പറഞ്ഞിരുന്നു. കൗട്ടീനോ ഇനി ഏതു ജേഴ്സി സ്വീകരിക്കും എന്ന് വ്യക്തമല്ല. ബ്രസീലിൽ കൗട്ടീനോ ഇപ്പോൾ അണിയുന്ന 11ആം നമ്പർ ബാഴ്സലോണയിൽ ഡെംബലെയുടെ നമ്പർ ആണ്‌. 16,17,19, 24, 25 എന്നീ ജേഴ്സി നമ്പറുകളാണ് ഇപ്പോൾ ബാഴ്സലോണയിൽ ബാക്കിയായുള്ളത്.

Advertisement