ബാഴ്സലോണക്ക് പരിക്ക് വീണ്ടും തിരിച്ചടിയാകുന്നു.
ബാഴ്സലോണയുടെ ഫ്രെഞ്ച് സൂപ്പർ താരം അന്റോണിൻ ഗ്രീസ്മാൻ പരിക്കിനെ തുടർന്ന് പുറത്തിരിക്കും. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലാ ലീഗയിൽ ബാക്കിയുള്ള രണ്ട് മത്സരങ്ങളും ഗ്രീസ്മാന് നഷ്ടമാകും. തുടയിലെ മസിലിനേറ്റ പരിക്കാണ് ഗ്രീസ്മാന് വിനയായത്.
29 കാരനായ താരം റയൽ വയ്യദോദിദുമായുള്ള മത്സരത്തിൽ ബാഴ്സക്ക് വേണ്ടി സ്റ്റാർട്ട് ചെയ്തിരുന്നു. മത്സരത്തിനിടെ പരിക്കേറ്റ താരം ആദ്യ പകുതിയിൽ പുറത്ത് പോയിരുന്നു. പകരക്കാരനായി കളിയിൽ സുവാരസ് ഇറങ്ങുകയും ചെയ്തു. ബാഴ്സ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചെങ്കിലും ഗ്രീസ്മാന്റെ അഭാവം ബാഴ്സക്ക് തിരിച്ചടിയാണ്. ഒസാസുനക്കും അലാവസിനും എതിരെയാണ് ബാഴ്സലോണയുടെ ലാ ലീഗയിലെ ബാക്കി ഉള്ള മത്സരങ്ങൾ. കഴിഞ്ഞ സീസൺ അവസാനമാണ് അത്ലെറ്റിക്കോ മാഡ്രിഡിൽ നിന്നും ലോക ചാമ്പ്യനായ ഗ്രീസ്മാൻ ക്യാമ്പ് നൗവിലെത്തുന്നത്. 9 ഗോളുകൾ ബാഴ്സക്ക് വേണ്ടി അടിച്ചിട്ടുണ്ട് ഗ്രീസ്മാൻ. നാപോളിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും ഗ്രീസ്മാൻ ഉണ്ടാകാൻ സാധ്യതയില്ല.