ഗോഡിന് പരിക്ക്, മാഡ്രിഡ് ഡെർബി കളിക്കുന്നത് സംശയം

- Advertisement -

മാഡ്രിഡ് ഡെർബി അടുത്തിരിക്കെ അത്ലറ്റിക്കോ മാഡ്രിഡിന് വലിയ തിരിച്ചടി. ഉറുഗ്വേ സെന്റർ ബാക്ക് ഗോഡിനേറ്റ പരിക്കാണ് ഇപ്പോൾ സിമിയോണിക്ക് തലവേദന ആയിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ തുടയെല്ലിനേറ്റ പരിക്കാണ് ഇപ്പോൾ ഗോഡിനെ വലക്കുന്നത്. താരത്തിന് മൂന്നാഴ്ച എങ്കിലും വിശ്രമം വേണ്ടി വരും.

ഫെബ്രുവരി 9നാണ് മാഡ്രിഡ് ഡെർബി നടക്കേണ്ടത്. ലാലിഗ കിരീട പോരാട്ടത്തിൽ നിർണായകമായ മത്സരമായതിനാൽ തന്നെ ഗോഡിന്റെ അഭാവം അത്ലറ്റിക്കോ മാഡ്രിഡിന് വലിയ വെല്ലുവിളിയാകും. ഇപ്പോൾ ലാലിഗയിൽ ബാഴ്സലോണക്ക് അഞ്ചു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്താണ് അത്ലറ്റിക്കോ മാഡ്രിഡ് ഉള്ളത്.

Advertisement