യുവതാരത്തിന്റെ ട്രാൻസ്ഫർ അപേക്ഷ നിരസിച്ച് ചെൽസി

- Advertisement -

ചെൽസി യുവതാരം ഹഡ്സൺ ഒഡോയിയുടെ ട്രാൻസ്ഫർ അപേക്ഷ ചെൽസി നിരസിച്ചു. 18കാരനായ ഒഡോയിയെ സ്വന്തമാക്കാനായി ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക് ശ്രമിച്ചിരുന്നു. താരത്തിന് 35മില്യൺ പൗണ്ട് നൽകാനും ബയേൺ മ്യൂണിക് തയ്യാറായിരുന്നു. എന്നാൽ താരത്തിന് വേണ്ടിയുള്ള ബയേൺ മ്യൂണിക്കിന്റെ ശ്രമങ്ങൾ വിജയം കണ്ടിരുന്നില്ല. പ്രീമിയർ ലീഗിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും താരം സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. ഇതൊക്കെയാണ് താരത്തെ ടീം വിടാൻ പ്രേരിപ്പിച്ചത്.

തുടർന്നാണ് ഹഡ്സൺ ഒഡോയ് ചെൽസിയിൽ ട്രാൻസ്ഫർ അപേക്ഷ നൽകിയത്. കഴിഞ്ഞ ദിവസം നടന്ന ചെൽസിയുടെ എഫ്.എ കപ്പ് മത്സരത്തിൽ ഹഡ്സൺ ഒഡോയ് കളിക്കുകയും ഗോൾ നേടുകയും ചെയ്തിരുന്നു. ചെൽസിയിൽ ഒന്നര വർഷത്തെ കരാർ കൂടി ബാക്കിയുള്ള ഹഡ്സൺ ഒഡോയിയെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിൽക്കാൻ തയ്യാറല്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്. ഈ സീസണിൽ ബാക്കിയുള്ള മത്സരങ്ങളിൽ അവസരം നൽകി താരത്തെ ടീമിൽ തന്നെ നിർത്താനാണ് ചെൽസി മാനേജ്‌മന്റിന്റെ ശ്രമം.

Advertisement