ജിറോണയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത് തിരികെയെത്തി

Newsroom

ലലിഗയിൽ റയൽ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത് തിരികെയെത്തി. കഴിഞ്ഞ മാച്ച് വീക്കിൽ ഒന്നാമത് ഉണ്ടായിരുന്ന ജിറോണയെ എവേ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റയൽ മാഡ്രിഡ് ഇന്ന് തോൽപ്പിച്ചു. തീർത്തും ഏകപക്ഷീയമായ പ്രകടനമാണ് റയലിൽ നിന്ന് ഇന്ന് കണ്ടത്.

റയൽ മാഡ്രിഡ് 23 10 01 00 13 29 258

ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്ന് ഹൊസേലു ആണ് റയലിന് 17ആം മിനുട്ടിൽ ലീഡ് നൽകിയത്. ഒരു ട്രിവേല പാസിലൂടെ ആയിരുന്നു ജൂഡ് അസിസ്റ്റ് നൽകിയത്. 21ആം മിനുട്ടിൽ ചൗമെനിയിലൂടെ റയൽ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാം ഗോൾ നേടിയതോടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റയൽ താരം നാചോ ചുവപ്പ് കണ്ടത് റയലിന് ചെറി തിരിച്ചടിയാകും.

8 മത്സരങ്ങൾ കഴിഞ്ഞപ്പോൾ റയൽ മാഡ്രിഡിന് 21 പോയിന്റ് ആണുള്ളത്. ബാഴ്സലോണ 20 പോയിന്റുമായി രണ്ടാം സ്ഥാനത്തും ജിറോണ 19 പോയിന്റുമായി മൂന്നാനതും നിൽക്കുന്നത്‌.