ഇന്ത്യക്ക് ഒരൊറ്റ ദിവസം പാകിസ്താനെതിരെ മൂന്ന് വലിയ വിജയങ്ങൾ

Newsroom

Picsart 23 09 30 23 41 13 426
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കായിക പോരാട്ടങ്ങൾ എന്നും കായിക പ്രേമികൾ ഉറ്റുനോക്കാറുണ്ട്‌. എന്നും ഈ രണ്ടു രാജ്യങ്ങൾ നേർക്കുനേർ വരുമ്പോൾ ആവേശം വാനോളം ഉയരാറുമുണ്ട്‌. ഇന്ന് ഒരൊറ്റ ദിവസം പാകിസ്താനും ഇന്ത്യയും തമ്മിൽ മൂന്ന് വലിയ പോരാട്ടങ്ങൾ മൂന്ന് വ്യത്യസ്ത കായിക ഇനങ്ങളിൽ നടന്നു‌. ഈ മൂന്നിലും ഇന്ത്യ വിജയിച്ചത് ഇന്ത്യൻ കായിക പ്രേമികൾക്ക് ഇത് സന്തോഷത്തിന്റെ ദിനമായി മാറി.

Picsart 23 09 30 23 41 31 096

രണ്ട് പോരാട്ടങ്ങൾ ഏഷ്യൻ ഗെയിംസിൽ ആയിരുന്നു. അവിടെ ആദ്യം സ്ക്വാഷ് ഫൈനലിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. തുടക്കത്തിൽ ഇന്ത്യ 1-0ന് പിറകിൽ ആയെങ്കിലും പൊരുതി 2-1ന് ജയിച്ച് സ്ക്വാഷിൽ സ്വർണ്ണം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.

ഏഷ്യൻ ഗെയിംസിൽ ഹോക്കിയിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. അവിടെ തീർത്തും ഏകപക്ഷീയമായ വിജയം ഇന്ത്യ നേടി. ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ 10-2ന്റെ വിജയമാണ് നേടിയത്‌. ഈ വിജയം ഇന്ത്യക്ക് സെമി ഫൈനൽ ഉറപ്പിച്ചു കൊടുക്കുകയും ചെയ്തു.

ഇന്ത്യ 23 09 30 19 25 46 752

ഇന്ത്യ പാക്ക് പോരാട്ടം പിന്നെ നടന്ന സാഫ് കപ്പ് ഫുട്ബോളിൽ ആയിരുന്നു. അണ്ടർ 19 സാഫ് കപ്പ ഫൈനലിൽ പാകിസ്താനെ നേരിട്ട ഇന്ത്യ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് വിജയിച്ചു. ഈ വിജയം ഇന്ത്യക്ക് കിരീടവും നൽകി.