ലാലിഗ ത്രില്ലറിൽ ജിറോണയ്ക്ക് ജയം

- Advertisement -

ലാലിഗയിൽ ഇന്ന് നടന്ന ത്രില്ലർ പോരിൽ ജിറോണയ്ക്ക് ജയം. ജിറോണയുടെ ഹോമിൽ നടന്ന സെൽറ്റ വിഗോയുമായുള്ള പൊരാട്ടമാണ് ജിറോണ സ്വന്തമാക്കിയത്. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജിററോണ വിജയിച്ചത്. ഉറുഗ്വേ താരം സ്റ്റുവാനിയുനുടെ ഇരട്ട ഗോളുകൾ ആണ് ജിറോണയ്ക്ക് കരുത്തായത്.

22, 56 മിനുട്ടുകളിലായിരുന്നു സ്റ്റുവാനിയുടെ ഗോക്കുകൾ. സ്പാനിഷ് താരം പെഡ്രോ അൽകാലയാണ് ജിറോണയുടെ മറ്റൊരു ഗോൾ നേടിയത്. സെൽറ്റയ്ക്കായി ആസ്പാസും ബൗഫലുമണ് ഗോളുകൾ നേടിയത്. കളിയുടെ അവസാന നിമിഷം സെൽറ്റവിഗാ താരം കാബ്രാൽ ചുവപ്പ് കാർഡും കണ്ടു.

Advertisement