ഗെറ്റഫെയെ തോൽപ്പിച്ച് ബാഴ്സലോണ റയലിനൊപ്പം

- Advertisement -

ലാലിഗയിൽ ബാഴ്സലോണ വിജയത്തോടെ റയൽ മാഡ്രിഡിനൊപ്പം എത്തി. ഇന്ന് നടന്ന മത്സരത്തിൽ ഗെറ്റഫെയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. ആറു മിനുട്ടുകൾക്ക് ഇടയിൽ നേടിയ രണ്ടു ഗോളുകളാണ് ബാഴ്സലോണക്ക് വിജയം നൽകിയത്. കളിയുടെ 33ആം മിനുട്ടിൽ ഗ്രീസ്മന്റെ വകയായിരുന്നു ആദ്യ ഗോൾ.

മെസ്സിയുടെ പാസിൽ നിന്നായിരുന്നു ഗ്രീസ്മന്റെ ഗോൾ. മെസ്സി അവസാന അഞ്ചു മത്സരങ്ങളിൽ നിന്നായി ഏഴു അസിസ്റ്റുകളാണ് ബാഴ്സലോണക്ക് സംഭാവന നൽകിയത്. കളിയുടെ 39ആം മിനുട്ടിൽ സെർജി റൊബേർട്ടോയിലൂടെ ബാഴ്സലോണ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയിൽ ഏഞ്ചൽ ആണ് ഗെറ്റഫെയുടെ ഗോൾ നേടിയത്. ഈ വിജയത്തോടെ ബാഴ്സലോണ 52 പോയന്റിൽ എത്തി. ഒരു മത്സരം കുറവ് കളിച്ച റയലിനും 52 പോയന്റാണ് ഉള്ളത്. റയലാണ് ലീഗിൽ ഒന്നാമത്.

Advertisement