ഗെറ്റഫയ്ക്ക് എതിരെ ആധികാരിക വിജയവുമായി ബാഴ്സലോണ

Newsroom

ലാലിഗയിൽ ബാഴ്സലോണക്ക് മികച്ച വിജയം. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് ഗെറ്റഫെയെ നേരിട്ട ബാഴ്സലോണ മറുപടിയില്ലാത്ത നാലു ഗോളുകൾക്ക് ആണ് വിജയിച്ചത്. ബാഴ്സലോണ അടുത്ത കാലത്ത് കാഴ്ചവെച്ച ഏറ്റവും നല്ല പ്രകടനമാണ് ഇന്ന് കളത്തിൽ കാണാൻ ആയത്.

ബാഴ്സലോണ 24 02 24 22 41 04 582

ഇന്ന് ആദ്യ പകുതിയിൽ 20ആം മിനുട്ടിൽ റഫിഞ്ഞയുടെ ഗോളാണ് ബാഴ്സലോണക്ക് ലീഡ് നൽകിയത്. ആദ്യ പകുതി ബാഴ്സലോണ 1-0ന് അവസാനിപ്പിച്ചു. രണ്ടാം പകുതിയിൽ ബാഴ്സലോണ കൂടുതൽ ആക്രമണങ്ങൾ നടത്തി‌. 53ആം മിനുട്ടിൽ ജാവോ ഫെലിക്സിലൂടെ ബാഴ്സലോണ ലീഡ് ഇരട്ടിയാക്കി.

61ആം മിനുട്ടിൽ ഫ്രാങ്കി ഡിയോംഗ് കൂടെ ഗോൾ നേടിയതോടെ ബാഴ്സലോണയുടെ ലീഡ് 3-0 എന്നായി. റാഫിഞ്ഞ ആയിരുന്നു ഈ ഗോൾ ഒരുക്കിയത്. ഇഞ്ച്വറി ടൈമിൽ ഫെർമിൻ കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. ഈ വിജയത്തോടെ ബാഴ്സലോണ 57 പോയിന്റുമായി ജിറോണയെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. റയൽ മാഡ്രിഡിന് അഞ്ച് പോയിന്റ് പിറകിലാണ് ബാഴ്സലോണ ഇപ്പോൾ ഉള്ളത്.