ഗെറ്റാഫെക്ക് തുടർച്ചയായ രണ്ടാം ജയം

- Advertisement -

സ്പാനിഷ് ലീഗിൽ ഗെറ്റാഫെയ്ക്ക് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് റിയൽ ബെറ്റിസിനെയാണ് ഗെറ്റാഫെ തോൽപ്പിച്ചത്. രണ്ടാം പകുതിയിൽ രണ്ട് മിനുട്ടിനിടെ പിറന്ന രണ്ടു ഗോളുകളാണ് ബെറ്റിസിന്റെ കഥ ഇന്ന് കഴിച്ചത്. അറുപതാം മിനുട്ടിൽ മൊലീനയാണ് ഗെറ്റാഫെയുടെ ആദ്യ ഗോൾ നേടിയത്. ബെറ്റിസിന്റെ ആ ഷോക്ക് മാറും മുമ്പ് തന്നെ രണ്ടാം ഗോളും വീണു.

62ആം മിനുട്ടിൽ ഫോൽകുയർ ആണ് ഗെറ്റാഫെയുടെ രണ്ടാം ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ റയോ വലെകാനോയേയും ഗെറ്റാഫെ തോൽപ്പിച്ചിരുന്നു. ജയത്തോടെ ലീഗിൽ ഗെറ്റാഫെ എട്ടാം സ്ഥാനത്തേക്ക് എത്തി. ബെറ്റിസ് പതിമൂന്നാം സ്ഥാനത്താണ്.

Advertisement