മഹേഷിന്റെ ഗോളുകളിൽ ലജോങിന് വിജയം

- Advertisement -

ഐ ലീഗ് സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിന് വിജയം. ഇന്ന് ഐസാളിനെ നേരിട്ട ലജോങ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. മഹേഷിന്റെ മികച്ച രണ്ട് ഗോളുകളാണ് ലജോങിന് വിജയം ഒരുക്കിയത്. പൂർണ്ണമായും ഇന്ത്യൻ താരങ്ങളെ മാത്രം ഇറക്കിയാണ് ഈ സീസണിൽ ഷില്ലോങ് ലജോങ് ഐലീഗ് കളിക്കുന്നത്.

ഇരുപതാം മിനുട്ടിലായിരുന്നു മഹേഷിന്റെ ആദ്യ ഗോൾ. വലതു വിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച് പന്ത് ഇടം കാലിലേക്ക് മാറ്റിയ ശേഷം തോറ്റുത്ത് ഒരു ലോംഗ് റേഞ്ചർ കേർലറായിരുന്നു അത്. പന്ത് മഴവില്ലു പോലെ ബോക്സിൽ പതിച്ചു. രണ്ടാം പകുതിയിൽ 51ആം മിനുറ്റിൽ വീണ്ടും മഹേഷ് തന്നെ ലജോങിനായി സ്കോർ ചെയ്തു. 70ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ക്രോമയാണ് ഐസോളിന്റെ ഗോൾ നേടിയത്.

Advertisement