ഗവിക്ക് പുതിയ കരാർ നൽകാനായി ബാഴ്‌സലോണ ചർച്ചകൾ

Newsroom

ബാഴ്‌സലോണയുടെ യുവ സെൻസേഷൻ ഗവിക്ക് ബാഴ്‌സലോണ പുതിയ കരാർ നൽകും. യുവ മധ്യനിര താരത്തിന് നാലു വർഷത്തെ കരാർ നൽകാൻ ആണ് ബാഴ്‌സലോണ ആലോചിക്കുന്നത്. താരവുമായ ബാഴ്‌സലോണ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 1 ബില്യണ് മേലെയുള്ള റിലീസ് ക്ളോസ് ഗവിക്ക് ബാഴ്‌സലോണ കരാറിൽ വെക്കും. പെദ്രിയുടെ കരാറിലും അൻസു ഫാതിയുടെ കാരറിലും 1 ബില്യന്റെ റിലീസ് ക്ളോസ് വെച്ചിരുന്നു. ഗവിയുടെ വേതനം ഉയർത്തതാനും ബാഴ്‌സലോണ ആലോചിക്കുന്നത്.

റൊണാൾഡ് കോമൻ ആയിരുന്നു ഗവിക്ക് ആദ്യം അവസരം നൽകിയത്. അവസരം മുതലെടുത്ത യവതാരം ഇപ്പോൾ ബാഴ്‌സലോണയിലെ സ്ഥിര സാന്നിധ്യമായി. 17 വയസ്സു മാത്രമേ ആയുള്ളൂ എങ്കിലും സ്പെയിനായി ഇതിനകം സീനിയർ അരങ്ങേറ്റം നടത്താൻ ഗവിക്ക് ആയിട്ടുണ്ട്. 11ആം വയസു മുതൽ ബാഴ്‌സലോണക്ക് ഒപ്പം ഉള്ള താരമാണ് ഗവി.