ഫുട്ബോൾ ആരാധർക്ക് കണ്ണീര്, മുൻ ആഴ്സണൽ താരം കാറപകടത്തിൽ മരിച്ചു

- Advertisement -

ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി മറ്റൊരു മരണം കൂടി. ആഴ്സണലിന്റെ മുൻ സ്പാനിഷ് താരം ഹൊസെ അന്റോണിയോ റെയെസാണ് മരണപ്പെട്ടത്. 35 കാരനായ താരം കാറപകടത്തിലാണ് മരിച്ചത്. ആഴ്സണലിനൊപ്പം പ്രീമിയർ ലീഗും എഫ് എ കപ്പും താരം നേടിയിട്ടുണ്ട്. 2004ൽ ആഴ്സണലിലേക്ക് സെവിയ്യയിൽ നിന്നുമാണ് റെയെസ് വന്നത്.

10.5 മില്ല്യൺ യൂറോയ്ക്ക് ഇംഗ്ലണ്ടിൽ എത്തിയ താരം ഗണ്ണേഴ്സിന് വേണ്ടി 110 മത്സരങ്ങളിൽ 23 ഗോളുകൾ നേടിയിട്ടുണ്ട്. ആഴ്സണലിനും സെവിയ്യക്കും പുറമേ റയൽ മാഡ്രിഡ്, അത്ലെറ്റിക്കോ മാഡ്രിഡ്, ബെൻഫിക്ക എന്നീ ടീമുകൾക്കും അദ്ദേഹം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബ്ബായ എക്സ്ട്രീമദുരയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരുന്നത്. 5 യൂറോപ്പ ലീഗടക്കം 20 ഓളം കിരീടങ്ങൾ റെയെസ് ഉയർത്തിയിട്ടുണ്ട്.

Advertisement