“ആറു ഫൈനലുകൾ തോറ്റത് തന്റെ കുറ്റം കൊണ്ടല്ല” – ക്ലോപ്പ്

Photo: Liverpool FC
- Advertisement -

ഫൈനലുകളിലെ മോശം റെക്കോർഡ് ഓർത്ത് താൻ സങ്കടപ്പെടുന്നില്ല എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. ക്ലോപ്പ് അവസാനമായി കളിച്ച ആറു ഫൈനലുകളിലും പരാജയപ്പെട്ടിരുന്നു. അതിൽ രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളും ഉൾപ്പെടുന്നു. എന്നാൽ ഇതൊന്നും തന്റെ പ്രശ്നം കൊണ്ടല്ല എന്ന് ക്ലോപ്പ് പറയുന്നു. താൻ ലിവർപൂളിനും ഡോർട്മുണ്ടിനും ഒപ്പം തങ്ങൾക്ക് എത്താൻ കഴിയുന്ന എല്ലാ ഫൈനലിലും എത്തി എന്നും അത് വലിയ നേട്ടമാണെന്നും ക്ലോപ്പ് പറഞ്ഞു.

ഈ ഫൈനലുകളിലെ പരാജയത്തിൽ താൻ സ്വയം കുറ്റം പറയേണ്ട കാര്യമില്ല. പലപ്പോഴും ഫൈനലുകളിൽ നിർഭാഗ്യമാണ് പ്രശ്നം എന്ന് ക്ലോപ്പ് പറഞ്ഞു. കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബെയ്ലിന്റെ ഒരു അത്ഭുത ഗോളും ഒപ്പം രണ്ട് അബദ്ധങ്ങിലൂടെ പിറന്ന ഗോളുകളുമായിരുന്നു. അത്തരം കാര്യങ്ങൾ ഒന്നും ഫുട്ബോളിൽ എല്ലാ ദിവസവും സംഭവിക്കുന്നതല്ല. അതുകൊണ്ട് ആ പരാജയം നിർഭാഗ്യവശാൽ ആണെന്നും ക്ലോപ്പ് പറഞ്ഞു.

Advertisement