എസ്പാൻയോൾ പരിശീലകൻ പുറത്ത്, കന്നവാരോ പുതിയ പരിശീലകനായേക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ക്ലബായ എസ്പാൻയോൾ അവരുടെ പരിശീലകനായ വിസെന്റെ മൊറെനോയെ പുറത്താക്കി. ഈ സീസണിലെ ക്ലബിന്റെ മോശം ഫോമാണ് മൊറേനോയുടെ ജോലി പോകാൻ കാരണം. ഇപ്പോൾ ലീഗിൽ 14ആം സ്ഥാനത്താണ് എസ്പാൻയോൾ ഉള്ളത്. ഈ സീസണിൽ എസ്പാൻയോളിന്റെ എവേ ഫോം വളരെ മോശമായിരുന്നു. 18 എവേ മത്സരങ്ങളിൽ നിന്ന് ആകെ ഒരു വിജയം മാത്രമാണ് ഈ സീസണിൽ എസ്പാൻയോളിന് നേടാൻ ആയുള്ളൂ.

കഴിഞ്ഞ സീസണിലെ രണ്ടാം ഡിവിഷൻ വിജയിച്ച് എസ്പാൻയോൾ ലാലിഗയിലേക്ക് തിരികെ എത്തിയത് വിസെന്റെയുടെ കീഴിൽ തന്നെ ആയിരുന്നു. വിസെന്റെ മാത്രമല്ല എസ്പാൻയോൾ സ്പോർടിങ് ഡയറക്ടർ ഫ്രാൻസെസ്കോ റുഫെറ്റെയും ഈ സീസൺ അവസാനത്തോടെ ക്ലബ് വിടും. ഇറ്റാലിയൻ ഇതിഹാസം ഫാബിയോ കന്നവാരോ എസ്പാൻയോൾ പരിശീലകനായി എത്തും എന്നാണ് വാർത്തകൾ.