എസ്പാൻയോൾ പുതിയ പരിശീലകനായി ഡിയേഗോ മാർട്ടിനെസ്

20220531 121846

എസ്പാൻയോൾ പുതിയ സീസണായുള്ള പരിശീലകനെ നിയമിച്ചു. സ്പാനിഷ് പരിശീലകനായ ഡിയേഗോ മാർട്ടിനസ് ആകും എസ്പാൻയോളിന്റെ പുതിയ പരിശീലകൻ. വിസെന്റോ മൊറേനോയെ പുറത്താക്കിയത് മുതൽ എസ്പാൻയോൾ പുതിയ പരിശീലകനെ തേടുക ആയിരുന്നു. അവസാനമായ ഗ്രാനഡെയെ ആണ് മാർട്ടിനസ് പരിശീലിപ്പിച്ചത്. അതിനു മുമ്പ് സെവിയ്യ, ഒസാസുന എന്നീ ക്ലബുകളെയും 41കാരൻ പരിശീലിപ്പിച്ചിട്ടുണ്ട്.