ഇന്ന് മാഡ്രിഡിൽ എൽ ക്ലാസികോ പോരാട്ടമാണ്. റയലിന്റെ ഹോം ഗ്രൗണ്ടായ ബെർണബ്യൂവിലേക്ക് ബാഴ്സലോണ വരികയാണ്. ലാലിഗ കിരീട പോരാട്ടത്തിൽ നിർണായക മത്സരമാകും ഇത്. ഇന്ന് റയൽ വിജയിച്ചാൽ ബാഴ്സലോണക്ക് മേൽ 11 പോയിന്റിന്റെ ലീഡ് നേടാൻ റയലിനാകും. ഇന്ന് ജയിക്കുന്നത് ബാഴ്സലോണ ആണെങ്കിൽ ഇരു ടീമുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 5 ആയി കുറയുകയും ചെയ്യും.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് സെമി ഫൈനൽ ഉറപ്പിച്ചാണ് റയൽ ഇന്നത്തെ മത്സരത്തിന് എത്തുന്നത്. ബാഴ്സലോണ പി എസ് ജിയോട് തോറ്റ നിരാശയിലാണ് ഉള്ളത്.
31 മത്സരങ്ങളിൽ നിന്ന് 24 വിജയങ്ങളും ആറ് സമനിലകളും ഒരു തോൽവിയും ആയി 78 പോയിൻ്റ് ആണ് റയൽ മാഡ്രിഡ് ഈ സീസണിൽ ഇതുവരെ നേടിയത്. ബാഴ്സലോണ 70 പോയിന്റിലും നിൽക്കുന്നു. ഒക്ടോബറിൽ ലീഗിൽ ബാഴ്സലോണയും റയലും ഏറ്റുമുട്ടിയപ്പോൾ 2-1ന് റയൽ വിജയം ഉറപ്പിച്ചിരുന്നു.
ജനുവരിമ്മ് ശേഷം ബാഴ്സലോണ ലീഗിൽ തോൽവിയറിഞ്ഞിട്ടില്ല. റയൽ മാഡ്രിഡ് ആകട്ടെ ഈ സീസണിൽ ലീഗിൽ ഹോൻ ഗ്രൗണ്ടിൽ പരാജയപ്പെട്ടിട്ടില്ല. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.