സ്റ്റുവാനിയുടെ ഇരട്ടഗോളുകളും മറികടന്ന് ഐബറിന് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉറുഗ്വേ സ്ട്രൈക്കർ സ്റ്റുവാനി തന്റെ ഗോളടി തുടർന്നിട്ടും ജിറോണയ്ക്ക് ജയിക്കാനായില്ല. ഇന്ന് ഐബറിനെ നേരിട്ട ജിറോണ സ്വന്തം ഹോമിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഐബർ ഇന്ന് വിജയിച്ചത്. 2-1ന് ജിറോണ മുന്നിട്ട് നിന്നടുത്ത് നിന്നായിരുന്നു സന്ദർശകർ വിജയം തട്ടിയെടുത്തത്.

തുടക്കത്തിൽ ഒരു പെനാൾട്ടിയിലൂടെ ചാർലസ് ഐബറിനെ മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ സ്റ്റുവാനി നേടിയ ഇരട്ട ഗോളുകൾ കളി ജിറോണയുടെ കൈകളി എത്തിച്ചു. സ്റ്റുവാനി ഈ രണ്ട് ഗോളുകളോടെ എട്ടു ഗോളുകളുമായി ലാലിഗയിലെ ടോപ്പ് സ്കോറർ ആയി. കളി പുരോഗമിക്കും തോറും കൂടുതൽ മികവിൽ എത്തിയ ഐബർ കളി തിരിച്ചു പിടിച്ചു.

ആർബിലയും എൻറിചും നേടിയ ഗോളുകൾ ഐബറിനെ 3-2ന് മുന്നിൽ എത്തിച്ചു. 3 പോയന്റും ഈ ഗോളുകൾ നൽകി. ജയത്തോടെ ഐബർ 10 പോയന്റുമായി പത്താം സ്ഥാനത്തെത്തി.