ഇത്തവണ കോഴിക്കോട് നട്ടുച്ച കിക്കോഫ് ഇല്ല, ഗോകുലത്തിന് ആശ്വസിക്കാം

- Advertisement -

ഇത്തവണ കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആശ്വസിക്കാം. ഗോകുലത്തിന്റെ 10 ഹോം മത്സരങ്ങളിൽ ഒന്നു പോലും കനത്ത വെയിലിന് കീഴിലായിരിക്കില്ല. ഇന്നലെ ഐ ലീഗ് ഫിക്സ്ചറുകൾ പ്രഖ്യാപിച്ചതോടെയാണ് ഈ കാര്യത്തിൽ തീരുമാനമായത്. ഗോകുലത്തിന്റെ മത്സരങ്ങളിൽ ഭൂരിഭാഗവും 5 മണിക്കാകും കിക്കോഫ്. ഒരു 7.30 കിക്കോഫും ഇത്തവണയുണ്ട്.

27ആം തീയതി മോഹൻ ബഗാനുമായാണ് ഗോകുലത്തിന്റെ സീസണിലെ ആദ്യ ഹോം മത്സരം. കിക്കോഫ് വൈകിട്ടാണ് എന്നതു കൊണ്ട് തന്നെ ഗ്യാലറിയിൽ കൂടുതൽ കാണികളെ ഇത്തവണ പ്രതീക്ഷിക്കാം. കഴിഞ്ഞ സീസൺ മികച്ച രീതിയിലാണ് ഗോകുലം അവസാനിപ്പിച്ചത് എന്നതുകൊണ്ട് ഇത്തവണ ടീമിൽ ആരാധകർക്ക് വലിയ പ്രതീക്ഷകളുണ്ട്. ജയന്റ് കില്ലേഴ്സ് എന്ന പേരിൽ നിന്ന് ഐ ലീഗിലെ ജയന്റ്സായി തന്നെ മാറാനുള്ള ശ്രമമാകും ഈ സീസണിൽ ഗോകുലത്തിൽ നിന്ന് ഉണ്ടാവുക.

ഗോകുലത്തിന്റെ ഈ സീസണിലെ ഹോം ഫിക്സ്ചറുകൾ

Advertisement