ഡെംബലെ പുറത്തു തന്നെ, പെഡ്രിയുടെയും തിരിച്ചു വരവ് വൈകിയേക്കും; എൽ ക്ലാസികോയിൽ ഉണ്ടാവില്ല

Nihal Basheer

Picsart 23 03 18 00 13 58 009

ലാ ലീഗ സ്വപ്നം കണ്ടു മുന്നേറുന്ന ബാഴ്‌സക്ക് തിരിച്ചടി നൽകി കൊണ്ട് പെഡ്രിയുടെയും ഡെംബലയുടെയും തിരിച്ചു വരവ് വൈകും. ഇതോടെ രണ്ടു ദിവസത്തിനപ്പുറം നടക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ ഇരുവരുടെയും സാന്നിധ്യം ഉണ്ടാവില്ല.

Ousmane Dembele

ഈ വാരത്തോടെ തന്നെ തിരിച്ചു വരവ് പ്രതീക്ഷിച്ച ഡെമ്പലെക്ക് വീണ്ടും കുറച്ചു ദിനങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും കളത്തിലേക്ക് മടങ്ങി എത്താൻ. ഡെമ്പലെയുടെയും പെഡ്രിയുടെയും മടങ്ങി വരവിനെ കുറിച്ച് സ്പാനിഷ് മാധ്യമമായ എഎസ് ആണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെഡിക്കൽ പരിശോധനയിൽ ഡെമ്പലെയുടെ തിരിച്ചു വരവ് വൈകിപ്പിക്കാൻ ആയിരുന്നു ഡോക്ടർമാരുടെ തീരുമാനം. എന്നാൽ കപ്പ് സെമി ഫൈനൽ രണ്ടാം പാദത്തിലേക്ക് താരം ഉണ്ടാവും എന്നുറപ്പാണ്.

ശനിയാഴ്ചയോടെ പൂർണ ഫിറ്റ്നസ് വീണ്ടെടുക്കും എന്നു കരുതിയ പെഡ്രി ഇന്ന് നടന്ന പരിശീലന സെഷനിൽ നിന്നും ഇടക്ക് പിന്മാറിയിരുന്നു. ഇതോടെ മണിക്കൂറുകൾ മാത്രം ബാക്കിയുള്ള റയലുമായുള്ള പോരാട്ടത്തിന് താരം ഉണ്ടാവില്ലെന്ന് ഉറപ്പാവുകയായിരുന്നു. സീസണിൽ ഇനിയും മത്സരങ്ങൾ ബാക്കിയുള്ളതിനാൽ സാവിയും പെഡ്രിയുടെ മടങ്ങി വരവിന് തിടുക്കം കൂട്ടില്ല. സ്പാനിഷ് ദേശിയ ടീമിന്റെ മത്സരങ്ങളിലും താരത്തിന്റെ സാന്നിധ്യം ഇതോടെ തുലാസിലായി.