ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടയിൽ ബാഴ്സലോണ താരം മെംഫിസ് ഡിപായ്ക്കും പരിക്കേറ്റു. താരം ബയേണെതിരെ പരിക്കേറ്റിട്ടും 90 മിനുട്ട് കളിക്കുക ആയിരുന്നു എന്ന് ബാഴ്സലോണ അറിയിച്ചു. മെംഫിസിന് ഹാം സ്ട്രിങ് ഇഞ്ച്വറി ആണ്. താരം ഒരു മാസത്തോളം പുറത്തിരുന്നേക്കും. ബാഴ്സലോണയുടെ ഡിഫൻഡർ ആലബ്യ്ക്കും പരിക്കാണ്. ഈ സീസണിൽ ബാഴ്സലോണക്ക് ആയി 20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ഡിപായ്. ക്ലബിനായി ഇതുവരെ എട്ടു ഗോളുകളും നേടിയിട്ടുണ്ട്.