വീണ്ടും ഡിപായ് ഗോളടിച്ചു, ബാഴ്സലോണക്ക് വിജയം

20210829 222739

ലാലിഗയിൽ ബാഴ്സലോണ വിജയ വഴിയിൽ തിരികെയെത്തി. ഇന്ന് നടന്ന മത്സരത്തിൽ ക്യാമ്പ്നുവിൽ വെച്ച് ഗെറ്റഫെയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. മികച്ച ആദ്യ പകുതി ആണ് ബാഴ്സലോണക്ക് വിജയം നൽകിയത്. മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബാഴ്സലോണ ഇന്ന് ലീഡ് എടുത്തു. ജോർദി ആൽബയുടെ അസിസ്റ്റിൽ നിന്ന് സെർജി റൊബേർട്ടോയുടെ ഗോളിൽ നിന്നാണ് ബാഴ്സലോണ ലീഡ് എടുത്തത്.

എന്നാൽ 19ആം മിനുട്ടിൽ ഗെറ്റഫെ തിരിച്ചടിച്ചു. സാൻട്രോ ആണ് ക്യാമ്പ്നുവിനെ നിശ്ബ്ദരാക്കിയ സമനില ഗോൾ നേടിയത്. 30ആം മിനുട്ടിൽ അവരുടെ പുതിയ ഹീറോ ഡിപായ് ബാഴ്സലോണയുടെ രക്ഷകനായി. ഡിയോങ്ങിന്റെ പാസിൽ നിന്നായിരുന്നു ഡിപായുടെ ഗോൾ. മത്സരം രണ്ടാം പകുതിയിൽ വിരസമായിരുന്നു. ഈ വിജയത്തോടെ ബാഴ്സലോണക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റായി. ഗെറ്റഫെ കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു.

Previous articleതുടർച്ചയായ മൂന്നാം വിജയം, സ്പർസ് പ്രീമിയർ ലീഗിൽ ഒന്നാമത്
Next articleനന്ദി ഡി ഹിയക്കും ഗ്രീൻവുഡിനും, വോൾവ്സിൽ നിന്ന് വിജയവുമായി രക്ഷപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്