തുടർച്ചയായ മൂന്നാം വിജയം, സ്പർസ് പ്രീമിയർ ലീഗിൽ ഒന്നാമത്

Img 20210829 202849

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നുനോ സാന്റോസിന്റെ സ്പർസ് ഒന്നാമത്. ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിലും സ്പർസ് വിജയിച്ചതോടെയാണ് ഒന്നാമത് എത്തിയത്. ഇന്ന് വാറ്റ്ഫോർഡിനെ നേരിട്ട സ്പർസ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. സ്പർസിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയൂടെ 42ആം മിനുട്ടിൽ ആയിരുന്നു ഗോൾ. ഹ്യുങ് മിൻ സോൺ ആണ് സ്പർസിനായി ഗോൾ നേടിയത്. സോണിന്റെ ഇരുന്നൂറാം പ്രീമിയർ ലീഗ് മത്സരമായിരുന്നു ഇത്.

സ്പർസ് മാത്രമാണ് പ്രീമിയർ ലീഗിൽ മൂന്ന് റൗണ്ട് കഴിഞ്ഞിട്ടും എല്ലാ മത്സരങ്ങളും വിജയിച്ച റെക്കോർഡുമായി നിൽക്കുന്നത്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റാണ് സ്പർസിനുള്ളത്. വാറ്റ്ഫോർഡിന് ഇത് മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ രണ്ടാം പരാജയമാണ്.

Previous articleഅയര്‍ലണ്ടിന്റെ വിജയം ഉറപ്പാക്കി കെവിന്‍ ഒബ്രൈന്‍
Next articleവീണ്ടും ഡിപായ് ഗോളടിച്ചു, ബാഴ്സലോണക്ക് വിജയം