അവസാന നിമിഷം ഡെംബലെ ഹീറോ, അത്ലറ്റിക്കോ മാഡ്രിഡിന് 1 പോയിന്റ് മാത്രം പിറകിൽ ബാഴ്സലോണ

20210406 022937

ലാലിഗയിൽ ബാഴ്സലോണ കിരീട പോരാട്ടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ. ഇന്ന് ഇഞ്ച്വറി ടൈം ഗോളിൽ റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം. കളിയുടെ ഇഞ്ച്വറി ടൈമിൽ ഫ്രഞ്ച് താരം ഡെംബലെ ആണ് ബാഴ്സലോണയുടെ വിജയ ഗോൾ നേടിയത്. അവസാന 10 മിനുട്ടോളം റയൽ വല്ലഡോയിഡ് ചുവപ്പ് കാർഡ് കാരണം 10 പേരുമായാണ് കളിച്ചത്‌. അത് മുതലെടുത്തായുരുന്നു ബാഴ്സലോണ വിജയം.

ഈ വിജയം ബാഴ്സലോണയെ അത്ലറ്റിക്കോ മാഡ്രിഡിന് തൊട്ടു പിറകിൽ എത്തിച്ചു. അത്ലറ്റിക്കോ മാഡ്രിഡിന് 66 പോയിന്റും ബാഴ്സലോണക്ക് 65 പോയിന്റുമാണ് ഉള്ളത്. ഇനി 9 മത്സരങ്ങൾ മാത്രമേ ലീഗിൽ ബാക്കിയുള്ളൂ. അതുകൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിന് വലിയ സമ്മർദ്ദൻൽമ് തന്നെ നൽകും.