പരിക്ക് മാറിയാലും ഡെംബലെയ്ക്ക് ഈ സീസൺ ലാലിഗയിൽ കളിക്കാൻ ആവില്ല

ബാഴ്സലോണയുടെ ഫ്രഞ്ച് യുവതാരം ഒസ്മാൻ ഡെംബലെ ഇനി ഈ സീസൺ ലാലിഗയിൽ കളിക്കില്ല. ഡെംബലയുടെ പരിക്ക് മാറി എന്ന് വാർത്തകൾ ഉണ്ട് എങ്കിലും താരം ടീമിനൊപ്പം പരിശീലനം നടത്തുകയോ, അതിനായി കൊറോണ പരിശോധന നടത്തുകയോ ചെയ്യില്ല. ഡെംബലെയെ ബാഴ്സലോണ ലാലിഗയ്ക്ക് വേണ്ടി രജിസ്റ്റർ ചെയ്ത ടീമിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതുകൊണ്ടാണ് താരത്തിന് കളിക്കാൻ ആവാത്തത്.

ഡെംബലെയെ സ്ക്വാഡിൽ നിന്ന് കളഞ്ഞു കൊണ്ടായിരുന്നു ബാഴ്സലോണ ബ്രെത്വൈറ്റിനെ ടീമിലേക്ക് ചേർത്തത്. അതുകൊണ്ട് തന്നെ ഈ സീസൺ അവസാനം വരെ ബ്രെത്വൈറ്റ് തന്നെയാകും ലാലിഗയിൽ കളിക്കുക. എന്നാൽ ചാമ്പ്യൻസ് ലീഗ് സ്ക്വാഡിൽ ഇടം നേടാ ഡെംബലെയ്ക്ക് അവസരമുണ്ട്. പക്ഷേ ചാമ്പ്യൻസ് ലീഗ് അടുത്ത് ഒന്നും പുനരാരംഭിക്കാൻ സാധ്യതയില്ല.