ഡെംബലെയും അഗ്വേറോയും തിരികെയെത്തി, ബാഴ്സക്ക് ഇനി കരുത്ത് കൂടും

ഈ സീസൺ അത്ര നന്നായി തുടങ്ങാൻ ആവാതിരുന്ന ബാഴ്സലോണക്ക് ആശ്വാസ വാർത്ത ആണ് ഇപ്പോൾ വരുന്നത്. അവരുടെ രണ്ട് പ്രധാന താരങ്ങൾ കൂടെ പരിക്ക് മാറി തിരികെ എത്തുകയാണ്. സ്ട്രൈക്കർ അഗ്വേറോയും ഫോർവേഡ് ഡെംബലെയും പരിക്ക് മാറി എത്തി പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഇന്നലെ ടീമിന്റെ പരിശീലന സെഷനിൽ ഇരുവരും ചേർന്നു. വരുന്ന ആഴ്ച തന്നെ രണ്ടു പേരും തിരികെ കളത്തിൽ എത്തും.

ഈ സീസൺ തുടങ്ങുന്നതിനു മുമ്പ് തന്നെ ഇരുവർക്കും പരിക്കേറ്റിരുന്നു. ഓഗസ്റ്റ് തുടക്കത്തിൽ അഗ്യൂറോയുടെ വലതുകാലിന്റെ കാഫിനാ!, പരിക്കേറ്റിരുന്നത്. വലൻസിയയെ നേരിടാൻ ഒരുങ്ങുന്ന ബാഴ്സലോണ ടീമിൽ അഗ്വേറോ ഉണ്ടായിരിക്കും. താരം ഇതുവരെ ആയി ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം നടത്തിയിട്ടില്ല. അതേസമയം, ഫ്രഞ്ചുകാരൻ ഡെംബലെ ജൂൺ അവസാനം നടത്തിയ ശസ്ത്രക്രിയയിൽ നിന്നാണ് സുഖം പ്രാപിച്ചു വരുന്നത്.