ബാഴ്സ താരം ഉസ്മാൻ ഡംബലെ വീണ്ടും പരിക്കേറ്റ് പുറത്ത്. ബാഴ്സലോണ ഇക്കാര്യം ഔദ്യോഗികമായി സ്ഥിതീകരിച്ചു. എങ്കിലും എത്ര കാലത്തേക്ക് താരം പുറത്തിരിക്കും എന്നത് ബാഴ്സ വ്യക്തമാക്കിയിട്ടില്ല. ഈ സീസണിൽ കേവലം 2 മത്സരങ്ങളിൽ മാത്രമാണ് താരത്തിന് കളിക്കാനായത്.
തുടയിൽ ഏറ്റ പരിക്കാണ് താരത്തിന് വിനയായത്. തുടർച്ചയായ പരിക്കുകൾ കാരണം കരിയറിൽ ഏറെ നഷ്ടങ്ങൾ വന്ന കളിക്കാരനാണ് ഡംബലെ. 22 വയസുകാരനായ താരത്തിന് ഇതോടെ ഇന്റർ മിലാന് എതിരായ നിർണായക ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ കളിക്കാനാവില്ല എന്നുറപ്പായി. 2 വർഷം മുൻപ് ബൊറൂസിയ ഡോർട്ട് മുണ്ടിൽ നിന്ന് എത്തിയ താരത്തിന് അതിന് ശേഷം ഏൽക്കുന്ന ഏഴാമത്തെ പരിക്കാണ് ഇത്.