വാൻ ഡെ ബീക് റയൽ മാഡ്രിഡിൽ എത്താതിരിക്കട്ടെ എന്ന് ഡി യോങ്

Newsroom

അയാക്സിന്റെ താരം വാൻ ഡെ ബീകിനെ റയൽ മാഡ്രിഡ് സ്വന്തമാകാതിരിക്കട്ടെ എന്ന് ബാഴ്സലോണ താരം ഡി യോങ്ങ്. വാൻ ഡെ ബീകിനെ സ്വന്തമാക്കാനായി റയൽ സജീവമായി രംഗത്തുണ്ട്. താരവും റയലിൽ പോകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ മുൻ അയാക്സ് താരവും ഇപ്പോൾ റയലിന്റെ എതിരാളികളായ ബാഴ്സലോണയുടെ താരവുമായ ഡി യോങ്ങ് അത് നടക്കരുത് എന്ന് പറഞ്ഞു.

വാൻ ഡെ ബീകിനെ തങ്ങളുടെ എതിരാളികളുടെ ടീമിൽ കാണുന്നത് ഇഷ്ടമല്ല എന്ന് ഡി യോങ്ങ് പറഞ്ഞു. വാൻ ഡെ ബീക് റയൽ മാഡ്രിഡിൽ കളിക്കാൻ കഴിവുള്ള താരമാണ് പക്ഷെ അയാക്സിൽ തന്നെ വാൻ ഡെ ബീക്ക് കളിക്കട്ടെ എന്ന് ഡി യോങ്ങ് പറഞ്ഞു. റയലിൽ കളിക്കില്ല എന്നതു മാത്രമല്ല അയാക്സ് ഒരു സീസണിൽ കൂടെ ശക്തിയായി തുടരും എന്നതുമാണ് വാൻ ഡെ ബീക് ക്ലബ് വിടരുത് എന്ന് പറയാൻ കാരണം എന്ന് ഡി യോങ്ങ് പറഞ്ഞു.