രണ്ട് വിദേശ താരങ്ങളെ ടീമിൽ എത്തിച്ച് മിനേർവ പഞ്ചാബ്

പുതിയ ഐലീഗ് സീസണ് വേണ്ടി രണ്ട് വിദേശ താരങ്ങളെ മിനേർവ പഞ്ചാബ് ടീമിൽ എത്തിച്ചു. നൈജീരിയൻ സ്ട്രൈക്കർ ഒറോക് ഒറോക് എസ്സിയൻ, ബ്രസീലിയൻ താരം സെർജിയോ ബാർബോസ എന്നിവരെയാണ് മിനേർവ പഞ്ചാബ് സൈൻ ചെയ്തിരിക്കുന്നത്. 27കാരനായ എസിയൻ ഇന്ത്യൻ ക്ലബുകൾക്കായി മുമ്പും കളിച്ചിട്ടുള്ള താരമാണ്.

മുംബൈ എഫ് സി, ഈസ്റ്റ് ബംഗാൾ, വിവാ ചെന്നൈ എന്നീ ക്ലബുകൾക്ക് വേണ്ടി മുമ്പ് എസിയൻ കളിച്ചിട്ടുണ്ട്. പാരോ എഫ് സിയിലാണ് അവസാനമായി താരം കളിച്ചത്. സെർജിയോ ബർബോസ ആദ്യമായാണ് ഇന്ത്യയിൽ എത്തുന്നത്. 26കാരനായ ബർബോസ ഫ്ലമെംഗോ അണ്ടർ 20 ടീമിനു വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. കമ്പോഡിയയിലും ലാവോസിലും മുമ്പ് ബർബോസ കളിച്ചിട്ടുണ്ട്.

Previous articleഡി വില്ലിയേഴ്സിന് പകരം മുഹമ്മദ് ഹഫീസ്, പകരക്കാരനാകുന്നത് ഡി വില്ലിയേഴ്സ് തിരികെ മടങ്ങിയെത്തുന്നത് വരെ
Next articleവാൻ ഡെ ബീക് റയൽ മാഡ്രിഡിൽ എത്താതിരിക്കട്ടെ എന്ന് ഡി യോങ്