“ബാഴ്സലോണയിലേക്ക് വന്നില്ലായിരുന്നു എങ്കിൽ പി എസ് ജിയിലോ സിറ്റിയിലോ പോയേനെ” – ഡി യോങ്

ബാഴ്സലോണയുടെ മധ്യനിര താരം ഡിയോങ് താൻ ബാഴ്സലോണയിൽ എത്തിയില്ലായിരുന്നു എങ്കിൽ വേറെ ഏത് ക്ലബിൽ ആയിരിക്കും പോവുക എന്ന് വ്യക്തമാക്കി. ബാഴ്സലോണയിലേക്കുള്ള സൈനിംഗ് നടന്നില്ലായിരുന്നു എങ്കിൽ മാഞ്ചസ്റ്റർ സിറ്റിയോ പി എസ് ജിയോ ആയിരുന്നേനെ തന്റെ ക്ലബ് എന്ന് ഡിയോങ്ങ് പറഞ്ഞു. പക്ഷെ തനിക്ക് ചെറുപ്പം മുതൽ തന്നെ ബാഴ്സലോണയിൽ കളിക്കാൻ മാത്രമായിരുന്നു ആഗ്രഹം. ഡി യോങ് പറഞ്ഞു.

2018ൽ ആണ് ആദ്യമായി ബാഴ്സലോണയുടെ ഓഫറിനെ കുറിച്ച് അറിയുന്നത്. അന്ന് തന്നെ ആ ഓഫർ കണ്ട് താൻ ഞെട്ടിയിരുന്നു എന്നും അതിനു ശേഷം ആ ക്ലബിൽ എത്തുക മാത്രമായിരുന്നു ലക്ഷ്യമെന്നും ഡി യോങ് പറഞ്ഞു. അയാക്സിൽ തന്റെ ഒപ്പം ഉണ്ടായിരുന്ന ഡി ലിറ്റിനെ ബാഴ്സലോണയിലേക്ക് താൻ നേരിട്ട് ക്ഷണിച്ചിരുന്നില്ല എന്ന് ഡി യോങ് പറഞ്ഞു. യുവന്റസ് വലിയ ക്ലബാണെന്നും ഡി ലിറ്റ് അവിടെ കഴിവ് തെളിയിക്കും എന്നും ഡി യോങ് പറഞ്ഞു.

Previous articleബാര്‍ബഡോസ് ട്രിഡന്റ്സിന് വമ്പൻ ജയം
Next article“ഭാവിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റനാവുക ആണ് ലക്ഷ്യം”