ബാര്‍ബഡോസ് ട്രിഡന്റ്സിന് വമ്പൻ ജയം

കരീബിയൻ പ്രീമിയർ ലീഗിൽ ബാര്‍ബഡോസ് ട്രിഡന്റ്സിന് വമ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ സെന്റ് ലൂസിയ സൂക്‌സിനെയാണ് 71 റൺസിന്‌ ബാര്‍ബഡോസ് ട്രിഡന്റ്സ് തോൽപ്പിച്ചത്. ആദ്യ ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 6 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്.

ഗ്രീവ്‌സിന്റെയും കാർട്ടറുടെയും മികച്ച പ്രകടനമാണ് ബാർബഡോസ് സ്കോർ 172 റൺസിൽ എത്തിച്ചത്. ഗ്രീവ്സ് 57 റൺസ് എടുത്തപ്പോൾ കാർട്ടർ 21 പന്തിൽ 31 റൺസ് എടുത്ത് പുറത്തായി.

തുടർന്ന് 173 റൺസ് ലക്‌ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ സെന്റ് ലൂസിയ നിരയിൽ ആർക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. മധ്യ നിരയിൽ 28 റൺസ് എടുത്ത ഗ്രാൻഡ്ഹോമും വാലറ്റത്ത് 21 പന്തിൽ നിന്ന് 31 റൺസ് എടുത്ത വിജോണും മാത്രമാണ് സെന്റ് ലൂസിയക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ബാര്‍ബഡോസിന് വേണ്ടി ബിഷപ്പും ഹോൾഡറും 2 വിക്കറ്റ് വീതം വീഴ്ത്തി.

Previous articleമുൻ പാകിസ്താൻ ദേശീയ താരത്തെ റിയൽ കാശ്മീർ സ്വന്തമാക്കി
Next article“ബാഴ്സലോണയിലേക്ക് വന്നില്ലായിരുന്നു എങ്കിൽ പി എസ് ജിയിലോ സിറ്റിയിലോ പോയേനെ” – ഡി യോങ്