കൊറോണ വൈറസ് വെച്ച് ഏഷ്യക്കാരനെ കളിയാക്കിയ ഡെലെ അലി മാപ്പു പറഞ്ഞു

Photo: Twitter/@SpursOfficial
- Advertisement -

കൊറോണ വൈറസ് ലോകത്തെ ആകെ ആശങ്കയിലാക്കുന്ന സമയത്ത് ആ വൈറസിന്റെ പേരിൽ ഏഷ്യക്കാരെ പരിഹസിച്ച ടോട്ടൻഹാം താരം ഡെലെ അലി മാപ്പു പറഞ്ഞു. കഴിഞ്ഞ ദിവസം സ്നാപ് ചാറ്റിൽ പങ്കുവെച്ച ഒരു വീഡിയോയിൽ ആയിരുന്നു അലി ഏഷ്യക്കാരെ പരിഹസിച്ചത്. എയർപ്പോട്ടിൽ വെച്ച് എടുത്ത വീഡിയോയിൽ ഏഷ്യക്കാരനെ കാണിച്ച ശേഷം വൈറസ് തന്നെ ഉടൻ പിടിക്കും എന്ന തരത്തിൽ പരിഹസിക്കുകയായിരുന്നു.

ഈ വീഡിയോയ്ക്ക് എതിരെ വ്യാപകമായ പ്രതികരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ആണ് അലി മാപ്പു പറഞ്ഞ് രംഗത്ത് എത്തിയത്. താൻ ചെയ്ത തെറ്റ് മനസ്സിലാക്കുന്നു എന്നും എല്ലാവരോടും താൻ മാപ്പു പറയുന്നു എന്നും അലി പറഞ്ഞു. താൻ സ്വയവും തന്റെ ക്ലബിനെയും നിരാശപ്പെടുത്തി എന്നും അലി പറഞ്ഞു.

Advertisement