കൗട്ടീനോക്ക് ശസ്ത്രക്രിയ, ഒരു മാസം കൂടെ പുറത്തിരിക്കും

Img 20210406 111925

ബാഴ്സലോണ താരം ഫിലിപ്പെ കൗട്ടീനോ പരിക്ക് മാറി എത്താൻ ഇനിയും ഏറെ താമസിക്കും. താരം ഇന്നലെ പരിക്ക് മാറാൻ ആയി ഒരു ശസ്ത്രക്രിയ പൂർത്തിയാക്കി. ബ്രസീലിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. താരം തിരികെ എത്താൻ ഒരു മാസം എങ്കിലും ആകും എന്ന് ക്ലബ് അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നു.

നേരത്തെ ഏപ്രിൽ തുടക്കത്തിൽ കൗട്ടീനോയെ തിരികെ കളത്തിൽ എത്തും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങളിൽ അത്ര നല്ല സൂചന അല്ല ഇള്ളത്. ഖത്തറിലും അടുത്തിടെ കൗട്ടീനോ ചികിത്സ നേടിയിരുന്നു. ഡിസംബറിൽ ആയിരുന്നു കൗട്ടീനോയ്ക്ക് പരിക്കേറ്റത്. ഇത്തവണ ലോണിൽ പോകാതെ ബാഴ്സയിൽ നിന്നപ്പോൾ കൗട്ടീനോ ഫോമിലാകും എന്ന് എല്ലാവരും കരുതി എങ്കിലും പരിക്ക് താരത്തിന് തുടക്കം മുതൽ വില്ലനാവുക ആയിരുന്നു.