സബ്ബായി ഇറങ്ങാൻ തയ്യാറാകാതെ കൗട്ടീനോ, ക്ലബ് നടപടി എടുക്കാൻ സാധ്യത

Img 20211107 002520

ഇന്ന് സെൽറ്റ വിഗോയ്ക്ക് എതിരായ മത്സരത്തിൽ ബാഴ്സലോണ താരം കൗട്ടീനോ സബ്ബായി ഇറങ്ങാൻ തയ്യാറായില്ല എന്ന് റിപ്പോർട്ടുകൾ. ഇന്ന് ആദ്യ പകുതിയുടെ അവസാനം അൻസു ഫതിക്ക് പരിക്കേറ്റപ്പോൾ പരിശീലകൻ ബർഹുവാൻ കൗട്ടീനോയോട് വാം അപ്പ് ചെയ്യാനും പകരം ഇറങ്ങാനും പറഞ്ഞിരുന്നു. എന്നാൽ പരിശീലകൻ പകരം ഇറങ്ങാൻ പറ‌ഞ്ഞപ്പോൾ കൗട്ടീനോ വളരെ മോശം രീതിയിലാണ് പ്രതികരിച്ചത് എന്ന് സ്പാനിഷ് മാധ്യമങ്ങൾ പറയുന്നു. കൗട്ടീനോയുടെ മോശം പ്രതികരണം കാരണം അൻസു ഫതിക്ക് പകരം കൗട്ടീനീയെ ഇറക്കുന്ന തീരുമാനം പരിശീലകൻ പിൻവലിക്കുകയും ചെയ്തു.

തുടർന്ന് ബാൽദെ ആണ് ഫതിക്ക് പകരം ഇറങ്ങിയത്. മത്സര ശേഷം ബാഴ്സലോണ താൽക്കാലിക പരിശീലകനോട് ഈ വിഷയത്തെ കുറിച്ച് ചോദിച്ചപ്പോൾ കളത്തിൽ നടന്നതിൽ മാത്രമെ താൻ പ്രതികരിക്കുന്നുള്ളൂ എന്നും കളത്തിന് പുറത്ത് നടന്നത് കാര്യമാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കൗട്ടീനോയുടെ സ്വഭാവ. ദൂഷ്യത്തിന് താരം ക്ലബിന്റെ നടപടി നേരിട്ടേക്കും.

Previous articleഹാട്രിക്കുമായി റബാഡ, ജയിച്ചെങ്കിലും സെമിയില്ലാതെ ദക്ഷിണാഫ്രിക്കയ്ക്ക് മടക്കം
Next articleഅവസാന നിമിഷം കൊഡ്രാഡോ ഗോൾ, അവസാനം യുവന്റസിന് ലീഗിൽ ഒരു ജയം