“കൊറോണ ഒരു ദുസ്വപ്നം പോലെ” – വിദാൽ

- Advertisement -

കൊറോണ കാലം ഒരു ദുസ്വപ്നം പോലെയാണ് തനിക്ക് തോന്നുന്നത് എന്ന് ബാഴ്സലോണ മധ്യനിര തരം വിഡാൽ പറഞ്ഞു. എല്ലാ ദിവസവും വീട്ടിൽ തന്നെ ഇരിന്ന് ലോകത്ത് മറ്റുള്ളവർ മരിച്ചു വീഴുന്നത് കാണുന്നത് വളരെ ദയനീയ അവസ്ഥയാണ്.വിദാൽ പറയുന്നു. ഇങ്ങനെയൊന്ന് സംഭവിക്കും എന്ന് തന്റെ ചിന്തയിൽ എവിടെയും ഉണ്ടായിരുന്നില്ല എന്നും ചിലിയൻ താരം പറഞ്ഞു.

ഈ അവസ്ഥയിൽ തനിക്ക് വലിയ സങ്കടമുണ്ട്. ഇത് എന്ന് അവസാനിക്കും എന്ന് അറിയാത്തത് വലിയ ആശങ്ക നൽകുന്നു എന്നും വിദാൽ പറഞ്ഞു. ഇപ്പോൾ വീട്ടിൽ കഴിയുന്ന വിദാൽ ദിവസവും രണ്ടു തേരം ട്രെയിനിങ് നടത്തി പൂർണ്ണ ആരോഗ്യവാനായി ഇരിക്കാൻ ശ്രമിക്കുകയാണ്.

Advertisement