റൊണാൾഡോയില്ലാതെ റയൽ മാഡ്രിഡിനെ പടുത്തുയർന്നത് കടുത്ത വെല്ലുവിളിയെന്ന് പരിശീലകൻ

റൊണാൾഡോയില്ലാതെ മികച്ച റയൽ മാഡ്രിഡ് ടീം കെട്ടിപ്പടുക്കുക എന്നത് ഒരു വെല്ലുവിളി ആണെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ലോപെടെഗി. തങ്ങളുടെ ആദ്യ പ്രീ സീസൺ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് ലോപെടെഗി പ്രസ്താവന. ലോപെടെഗിയുടെ റയൽ മാഡ്രിഡ് പരിശീലകനായുള്ള ആദ്യ മത്സരം കൂടിയാണിത്. റൊണാൾഡോക്ക് പകരക്കാരനായി ഗാരെത് ബെയ്‌ലിന് ഉയർന്നു വരാനാവും എന്നും റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു. ഒരു കോച്ച് എന്ന നിലയിൽ റൊണാൾഡോയുടെ ട്രാൻസ്ഫർ വെല്ലുവിളിയാണെന്നും ലോപെടെഗി പറഞ്ഞു.

“താൻ റയൽ മാഡ്രിഡിൽ എത്തിയതിനു ശേഷമാണു റൊണാൾഡോ ക്ലബ് വിടുന്നതിനെ പറ്റി ചർച്ച തുടങ്ങിയത്. റയൽ മാഡ്രിഡ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. അത് കൊണ്ട് തന്നെ റൊണാൾഡോയുടെ ക്ലബ്ബിൽ നിന്നുള്ള വിടവാങ്ങൽ ക്ലബ് നല്ല രീതിയിൽ ചെയ്തു കൊടുത്തിട്ടുണ്ട്”  ലോപെടെഗി കൂട്ടിച്ചേർത്തു. കെയ്‌ലോർ നവാസ് റയൽ മാഡ്രിഡിന്റെ വേണ്ടപ്പെട്ട കളിക്കാരൻ ആണെന്നും നവാസ് റയൽ മാഡ്രിഡിൽ തന്നെ തുടരുന്നതിൽ താൻ സന്തോഷവാണെന്നും ലോപെടെഗി പറഞ്ഞു.

നാളെ പുലർച്ചെ ഇന്ത്യൻ സമയം 5.35നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് – റയൽ മാഡ്രിഡ് പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial