സാന്റി കതോളക്ക് വിയ്യാ റയലിൽ പുതിയ കരാർ

Sports Correspondent

വെറ്ററൻ സ്പാനിഷ് താരം സാന്റി കതോള വിയ്യാ റയലുമായി പുതിയ കരാർ ഒപ്പിട്ടു. ഒരു വർഷത്തേക്കാണ് താരം പുതിയ കരാർ ഒപ്പിട്ടത്. കഴിഞ്ഞ സീസണിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാർ സമ്മാനിച്ചത്. 34 വയസുകാരനായ താരം കഴിഞ്ഞ വർഷം ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് വിയ്യാ റയലിൽ എത്തുന്നത്.

2018-2019 സീസണിൽ 7 ഗോളുകളും 11 അസിസ്റ്റുകളും നേടിയ താരം 2015 ന് ശേഷം ആദ്യമായി സ്പാനിഷ് ദേശീയ ടീമിലും ഇടം നേടി. ആഴ്സണലിൽ കളിക്കെ ഗുരുതര പരിക്ക് പറ്റിയ താരത്തിന് വീണ്ടും കളിക്കാൻ സാധിക്കില്ല എന്ന് പാറഞ്ഞിരുന്നെങ്കിലും അത്ഭുതാവഹമായ തിരിച്ചു വരവാണ് താരം നടത്തിയത്.