സാന്റി കാസോർളയ്ക്ക് ഇന്ന് വിയ്യാറയലിലെ അവസാന മത്സരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് താരം സാന്റി കസോർള ഇന്നത്തെ ഐബറിനെതിരായ മത്സരത്തോടെ ക്ലബ് വിടും എന്ന് വിയ്യറയൽ അറിയിച്ചു. 35കാരനായ താരം നീണ്ട കാലത്തെ പരിക്കും മറ്റും മറികടന്ന് കഴിഞ്ഞ സീസണിൽ ആയിരുന്നു വിയ്യറയലിനൊപ്പം ഫുട്ബോൾ ലോകത്തേക്ക് തിരികെ എത്തിയത്. മൂന്ന് ഘട്ടങ്ങളിലായി വിയ്യാറയലിനായി ഒമ്പത് സീസണുകളിൽ കസോള കളിച്ചിട്ടുണ്ട്.

ഈ സീസണിൽ വിയ്യാറയലിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാനും താരത്തിനായി. ക്ലബ് വിടുന്ന കസോള ഇനി ഖത്തറിലേക്ക് പോകും എന്നാണ് സൂചന. സാവി പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബായ അൽ സാദുമായി കസോർള ചർച്ചകൾ നടത്തുന്നുണ്ട്. ആറ് സീസണുകളോളം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനായി കസോർള കളിച്ചിട്ടുണ്ട്. ആഴ്സണലിനായി കളിക്കുന്ന സമയത്തായിരുന്നു അദ്ദേഹത്തെ പരിക്ക് അലട്ടിയതും നീണ്ട കാലം ഫുട്ബോളിൽ നിന്ന് ബ്രേക്ക് എടുക്കേണ്ടി വന്നതും.