കാസെമിറോ പരിശീലനം തുടങ്ങി, മാഴ്‌സെലോ ഇനിയുമെത്തിയില്ല

Staff Reporter

യൂറോപ്യൻ സൂപ്പർ കപ്പ് മുൻപിൽ കണ്ടുകൊണ്ടുള്ള റയൽ മാഡ്രിഡിന്റെ പരിശീലന സംഘത്തിൽ കാസെമിറോയെത്തി. ലോകകപ്പിൽ കളിച്ചതിനു ശേഷമുള്ള അവധി കഴിഞ്ഞാണ് താരം റയൽ മാഡ്രിഡിനൊപ്പം ടീമിനൊപ്പം എത്തിയത്. എന്നാൽ അതെ സമയം മറ്റൊരു ബ്രസീൽ താരമായിരുന്ന മാഴ്‌സെലോ ഇതുവരെ ടീമിനൊപ്പം പരിശീലനത്തിന് എത്തിയിട്ടില്ല. മാഴ്‌സെലോ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് വിടുമെന്ന വാർത്തകൾക്ക് ഇടയിലാണ് താരം പരിശീലനത്തിന് എത്താതിരുന്നത്.

ഓഗസ്റ്റ് 15നാണ് അത്ലറ്റികോ മാഡ്രിഡുമായുള്ള റയൽ മാഡ്രിഡിന്റെ സൂപ്പർ കപ്പ് മത്സരം. ലോകകപ്പ് ജേതാവായ വരാനെ, ലോകകപ്പ് ഫൈനലിൽ ക്രോയേഷ്യക്ക് വേണ്ടി കളിച്ച മോഡ്രിച്ച്, കോവവിച്ച് എന്നിവർ ഒഴികെ എല്ലാരും റയൽ മാഡ്രിഡിന്റെ പരിശീലന ക്യാമ്പിൽ എത്തിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial