ഫ്രഞ്ച് യുവതാരം എഡ്വെർഡോ കമാവിംഗക്ക് റയൽ മാഡ്രിഡിൽ പുതിയ കരാർ ഒരുങ്ങുന്നു. പുതിയ തലമുറയോടൊപ്പം ടീം കെട്ടിപ്പടുക്കുന്ന മാഡ്രിഡ്, നിർണായക തരമായാണ് കമാവിംഗയെ വിലയിരുത്തുന്നത്. വർധിപ്പിച്ച സാലറിക്ക് പുറമേ ഉയർന്ന റിലീസ് ക്ലോസും കരാറിൽ എഴുതി ചേർക്കുമെന്ന് ഫാബ്രിസിയോ റൊമാനൊ റിപ്പോർട്ട് ചെയ്യുന്നു. ക്ലബ്ബിൽ താരം പൂർണ സംതൃപ്തനാണ്. പുതിയ കരാർ എത്ര വർഷത്തേക്ക് ആയിരിക്കും എന്ന സൂചനകൾ ഇല്ല.
2021ലാണ് കമാവിംഗ റയലിലേക്ക് എത്തുന്നത്. തുടക്കത്തിൽ പകരക്കാരനായിട്ടായിരുന്നു കൂടുതൽ അവസരങ്ങൾ ലഭിച്ചത്. അപ്പോഴും മത്സരത്തിൽ നിർണായകമായ നീക്കങ്ങൾ നടത്താൻ താരത്തിനായി. ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയപ്പോഴും കമാവിംഗയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. സിറ്റിക്കെതിരെ അത്യപൂർവമായ തിരിച്ചു വരവിൽ തന്റെ പ്രതിഭ ലോകത്തെ അറിയിക്കാനും താരത്തിനായി. നിലവിൽ നൂറോളം മത്സരങ്ങൾ ടീമിനായി കളത്തിൽ ഇറങ്ങി കഴിഞ്ഞു. പലപ്പോഴും ലെഫ്റ്റ് ബാക്ക് സ്ഥാനത്തും ടീമിനായി ഇറങ്ങി. നിലവിലെ കരാറിൽ മൂന്ന് വർഷത്തിന് മുകളിൽ ഇപ്പോഴും ബാക്കി ഉണ്ടെങ്കിലും ടീമിലെ മികച്ച താരമായി വളർന്ന് കഴിഞ്ഞ കമാവിംഗക്ക് പുതിയ കരാർ നൽകാൻ നൽകാൻ തന്നെയാണ് റയൽ തീരുമാനം.
Download the Fanport app now!